Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nine Panchayats

Alappuzha

ന​ഗ​ര​ത്തി​ലും ഒ​ൻ​പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം മു​ടങ്ങും


അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും സ​മീ​പത്തെ ​ഒ​ൻ​പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇന്നും നാളെയും കു​ടി​വെ​ള്ളം മു​ടു​ങ്ങും. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​നു സ​മീ​പം ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പി​ച്ച പു​തി​യ പൈ​പ്പ് ലൈ​നു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണി​ത്. 36 മ​ണി​ക്കൂ​ർ നീ​ളു​ന്ന പ​ണി​ക​ൾ മൂ​ലം ക​രു​മാ​ടി പ്ലാ​ന്‍റിൽ​നി​ന്നു​ള്ള ജ​ലവി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ർ​ത്തും.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട്, മാ​രാ​രി​ക്കു​ളം സൗ​ത്ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത്, അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, പു​ന്ന​പ്ര സൗ​ത്ത്, പു​ന്ന​പ്ര നോ​ർ​ത്ത്, പു​റ​ക്കാ​ട്, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കു​ടി​വെ​ള്ളം മു​ട​ങ്ങു​ക.
നോ​മ്പു​കാ​ല​മാ​യ​തി​നാ​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​ക്കാ​ലമാ​യ​തി​നാ​ലും പ​ല​രും ക​ഴി​യാ​വു​ന്ന രീ​തി​യി​ൽ ശു​ദ്ധ​ജ​ലം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് വാ​ട്ട​ർ അ​ഥോറി​റ്റി​യു​ടെ ശ്ര​മം.​ രാ​ത്രി​യി​ലും പ​ക​ലും രണ്ടു സം​ഘ​മാ​യി തി​രി​ഞ്ഞാ​ണ് ജോ​ലി ന​ട​ത്തു​ന്നത്. ക​രു​മാ​ടി പ്ലാ​ന്‍റിലും ചി​ല അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

Latest News

Corehub Up